Latest NewsIndia

കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് മോദിയുടെ പ്രസംഗം: പിഴവ് മനസ്സിലായപ്പോള്‍ വിശദീകരണം ഇങ്ങനെ

ജാം നഗര്‍: വറഷഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നാവ് പിഴച്ചു.ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും’ എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ കൊല്‍ക്കത്തയിലും കൊച്ചിയിലും എന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്. അപ്പോള്‍ തന്നെ അബദ്ധം മനസ്സിലായ മോദി ഉടന്‍ തന്നെ അത് തിരുത്തുകയും ചെയ്തു. കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഈ സമയത്തെ പ്രധാനമന്ത്രിയുടെ വിശദീകരണം എല്ലാവരും വിശ്വാസത്തില്‍ എടുക്കുകയും ചെയ്തു.

അതിനു ശേഷം അല്‍പം സമയം പ്രസംഗം ഒന്നു നിര്‍ത്തിയതിനു ശേഷം ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തണോ വേണ്ടേയോ എന്ന് കാണികളോട് ചോദിച്ചപ്പോള്‍ അവരത് കൈയ്യടിച്ചു പാസ്സാക്കുകയും ചെയ്തു. ജാംനഗറില്‍ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയുടെ 750 കിടക്കകളുള്ള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button