Latest NewsIndiaInternational

ഇന്ത്യ ഇസ്രയേലിന്റെ പിന്തുണയോടെ പാകിസ്ഥാനിൽ ആക്രമണത്തിനു തയ്യാറെടുക്കുന്നു , ഭയമുണ്ടെന്ന് ഐ എസ് ഐ: പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുമായി മാധ്യമങ്ങൾ

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആക്രമണങ്ങളാകും ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി : ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ പാകിസ്ഥാനിൽ അപകടകരമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന് പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് . രാജസ്ഥാൻ വ്യോമക്യാമ്പിൽ നിന്നാകും ഇന്ത്യ ആക്രമണം നടത്തുന്നതെന്നും സൈനിക നീക്കങ്ങൾ ശക്തമാക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.പാകിസ്ഥാനിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള സൈനിക ക്യാമ്പാണിത്. സൈനിക നീക്കങ്ങൾക്കൊപ്പം സാമ്പത്തികമായും,മറ്റ് രീതികളിലും പാകിസ്ഥാനെ തകർക്കാൻ ഇന്ത്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഇന്റലിജൻസ് ഏജൻസിയെന്ന് അവകാശപ്പെടുന്ന ഐ എസ് ഐ പോലും ഇന്ത്യയുടെ ഈ നീക്കത്തെ ഭയത്തോടെയാണ് നോക്കി കാണുന്നതെന്നും പാക് മാദ്ധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആക്രമണങ്ങളാകും ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പാകിസ്ഥാനെതിരെ ഏതു നീക്കത്തിനും ഇസ്രായേൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളായ 50 ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാമെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.

ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാൻ ഹെറോണിന് കഴിയും.35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.

ഇറാനും ഇസ്രായേലും ഇന്ത്യയുടെ ഏതു നീക്കങ്ങൾക്കും പിന്തുണ അറിയിച്ചതോടെയാണ് പാകിസ്ഥാന് ഭയം ഉണ്ടായി തുടങ്ങിയത്. ഇത് തന്നെയാണ് പാകിസ്ഥാൻ മാധ്യമങ്ങളിലെയും പ്രധാന വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button