കല്‍പറ്റ: സീറ്റ് പരിഷ്‌കാരം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം അരക്കോടി. പരിഷ്‌കാരങ്ങളുടെ പേരില്‍ പുതിയ സീറ്റുകള്‍ ഘടിപ്പിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയും ചെയ്ത നടപടിയിലാണ് കെഎസ്ആര്‍ടിസിക്ക് ഈ നഷ്ടം സംഭവിച്ചിരിക്കുന്നത്. 80 ലോ ഫ്‌ളോര്‍ എസി ബസുകളില്‍ ഒരുമാസം മുന്‍പ് പിടിപ്പിച്ച 160 സീറ്റുകളാണ് ഈയിടെ ഇളക്കി മാറ്റിയത്. ഒന്നിന് ഏകദേശം 30,000 രൂപ നിരക്കിലാണ് കോര്‍പറേഷന്‍ പുഷ്ബാക്ക് സീറ്റുകള്‍ വാങ്ങിയത്. എന്നാല്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ബസില്‍ കയറാന്‍ പുതിയ പരിഷ്‌കാരം തടസ്സമായതോടെ സീറ്റുകള്‍ അഴിച്ചുമാറ്റാന്‍ തീരുമാനമാവുകയായിരുന്നു. ഒപ്പം കണ്ടക്ടര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി പിന്നിലെ വാതില്‍ അടച്ച് പൂട്ടുകയും ഓരോ ബസിലും 2 സീറ്റ് വീതം അധികമായി പിടിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments