Latest NewsInternational

എച്ച്ഐവി ബാധിതനായി 12 വർഷത്തിന് ശേഷം രോഗത്തിൽനിന്ന് മോചനം

തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം തിരികെ തന്നതിന് ഡോക്ടർമാർക്ക് നന്ദിയറിയിക്കുകയാണ്

ലണ്ടന്‍: ഒരിക്കലും ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയില്ലെന്ന് കരുതിയ എച്ച്ഐവി രോഗി 12 വർഷത്തിന് ശേഷം രോഗത്തിൽനിന്ന് മോചനം നേടി. ലണ്ടനിലാണ് സംഭവം. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രോഗം പൂർണ്ണമായും ചികിൽസിച്ച് മാറ്റിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചികില്‍സ രീതി വിവരിക്കുന്നത് ഇങ്ങനെ. അർബുദത്തിനുള്ള ചികിത്സയായ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് രോഗിക്ക് ജീവൻ തിരിച്ച് നൽകിയത്. രണ്ടു രോഗികൾക്കും അർബുദവും, എയ്ഡ്സും ഉണ്ടായിരുന്നു. അർബുദത്തിനുള്ള ചികിത്സ എന്ന നിലയ്ക്കാണ് രണ്ടു പേർക്കും ഈ ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ മാറ്റിവെച്ച കോശങ്ങൾ എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്നതാണ് കണ്ടത് തിരിച്ചറിയുകയായിരുന്നു.

അതേസമയം ഐയ്ഡ്‌സ് രോഗികളിൽ ഈ ശസ്ത്രക്രിയ അത്ര നിസ്സാരമായി നടത്താവുന്ന ഒന്നല്ല എന്നതാണ് ഈ ചികിത്സയുടെ ഒരു വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് ആദ്യ ചികിത്സ കഴിഞ്ഞ് മറ്റൊരാളെ ചികിൽസിച്ചു ഭേദമാക്കാൻ ഇത്ര വർഷങ്ങൾ വേണ്ടി വന്നതെന്നും വിദഗ്ദർ പറയുന്നുവെന്ന് ന്യൂയോർക്ക് ടൈംസിൽ പറയുന്നു.

നീണ്ട പന്ത്രണ്ട് വര്‍ഷം എയ്ഡ്സ് ബാധിതനായ വ്യക്തിയാണ് രോഗത്തെ തോല്‍പ്പിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം തിരികെ തന്നതിന് ഡോക്ടർമാർക്ക് നന്ദിയറിയിക്കുകയാണ് രോഗിയായ വ്യക്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button