കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് തൊഴിലവസരം കൂടുതൽ സൃഷ്ട്ടിക്കണമെന്ന് നിർദേശം .സ്വകാര്യമേഖലയിൽ കൂടുതൽ കുവൈത്തികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി, ഒഴിവുവരുന്ന എൻജിനീയറിങ് തസ്തികകളിൽ കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കരാർ കമ്പനികൾക്ക് നിർദേശം നൽകി കഴിയ്ഞു.
ഇത്തരത്തി്ൽ കുവൈത്തികൾക്ക് അവസരം നൽകണമെന്ന് പൊതുമരാമത്ത് മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻജിനീറിങ് ബിരുദം കരസ്ഥമാക്കിയശേഷം സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന നിരവധി കുവൈത്തികളുണ്ടെന്നാണ് കണക്ക്.
കുവൈത്തിൽ ഇപ്പോൾ തൊഴിലന്വേഷകരായ എൻജിനീയർമാരുടെ എണ്ണം നോക്കിയാൽ സർക്കാർ മേഖലയിൽ ഇവരെ ഉൾക്കൊള്ളാൻ സാധ്യമല്ല. കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്നും മറ്റും പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികളെ കൂടി പരിഗണിക്കുകയാണെങ്കിൽ സ്വകാര്യ കരാർ കമ്പനികൾകൂടി സഹകരിച്ചാലേ ഈ വിഭാഗത്തിന് ജോലി ഉറപ്പാക്കാനാവൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കോൺട്രാക്ടർമാർക്ക് ശക്തമായ നിർദേശം നൽകിയത്.
Post Your Comments