ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ ലോകകപ്പിൽ നിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തിരുന്നില്ല. ജൂണ്‍ 16നാണ് മത്സരം.
Post Your Comments