Latest NewsIndiaInternational

ആര്‍.എസ്.എസ് നാസി പാര്‍ട്ടിയെ പോലെ : ഒടുവിൽ പാകിസ്ഥാനെ ലക്ഷ്യം വെയ്ക്കും : ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയിൽ ആര്‍.എസ്.എസിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ശാഖയായ ആർ.എസ്.എസ് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ ‘നാസി’ പാർട്ടിയെ പോലെ. ആര്യൻ ആധിപത്യത്തിന് നാസി പാർട്ടിക്കാർ ശ്രമിച്ചത് പോലെ ആർ.എസ്.എസുകാർ ഇന്ത്യയിൽ ഹിന്ദു ആധിപത്യത്തിന് ശ്രമിക്കുകയാണെന്നു ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ ആരോപിച്ചു.

ഇന്ത്യൻ അധീന കാശ്മീരി’ന്റെ കാര്യത്തിൽ മാത്രമല്ല, രാജ്യം മുഴുവൻ ആർ.എസ്.എസുകാർ മുസ്ലീങ്ങളെ അടിച്ചമർത്താനാണ് പോകുന്നത്. ഒടുവിൽ അവർ പാകിസ്ഥാനെ ലക്‌ഷ്യം വെയ്ക്കും. ഇപ്പോൾ കാശ്മീരിൽ നിലനിൽക്കുന്ന നിരോധനാജ്ഞ കാശ്മീരികളുടെ വംശഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാസികളിൽ നിന്നും കടം കൊണ്ട പ്രത്യയശാസ്ത്രം വച്ച് ആർ.എസ്.എസുകാർ നടത്തുന്ന പദ്ധതിയാണ് ഇപ്പോൾ കാശ്മീരിൽ നടക്കുന്നത്. വംശീയ ശുദ്ധീകരണത്തിലൂടെ കാശ്മീരിന്റെ ജനത്തെ തന്നെ മാറ്റി മറിക്കാനാണ് അവർ ശ്രമിക്കുന്നത്. ലോകം ഇത് കണ്ടു നിൽക്കുമോയെന്നും ഹിറ്റ്ലറിന് വിധേയപ്പെട്ടതുപോലെ അവർ വിധേയപ്പെടുമോ എന്നുള്ളതാണ് ചോദ്യമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Also read : ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button