ന്യൂഡല്‍ഹി: ഭീകരവാദത്തിന് എതിരെ ശക്തമായ നടപടിയെടുക്കാന്‍ സമയമായെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താ വനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments