Devotional

ശിവക്ഷേത്രത്തില്‍ ഒരോ ദര്‍ശനത്തിനും പ്രത്യേക ഫലം

ശിവക്ഷേത്രത്തില്‍ രാവിലെ ദര്‍ശിച്ചു പ്രാര്‍ഥിച്ചാല്‍ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വര്‍ധിക്കും. ഉച്ചയ്ക്ക് പ്രാര്‍ഥിച്ചാല്‍ സമ്പല്‍സമൃദ്ധമായ ജീവിതം നയിക്കാനുള്ള മാര്‍ഗം തെളിയും. വൈകുന്നേരം ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ കഷ്ട-നഷ്ടങ്ങള്‍ മാറി നന്മയുണ്ടാകും. അര്‍ധയാമ പൂജാവേളയില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ ദാമ്പത്യജീവിതം സന്തുഷ്ടമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

പഞ്ചാക്ഷരീ മന്ത്രജപത്തോടെയുള്ള ക്ഷേത്രദര്‍ശനം നല്‍കുന്ന അനുകൂല ഊര്‍ജത്തിന്റെ അളവ് വര്‍ണനാതീതമാണ്. ശിവക്ഷേത്രദര്‍ശനത്തിനും ചില ചിട്ടകള്‍ ഉണ്ട്. പൂര്‍ണതയുടെ ദേവനാണു ഭഗവാന്‍. അതിനാല്‍ ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല. ശ്രീകോവിലിന്റെ വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാല്‍ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണു ശിവക്ഷേത്രത്തില്‍ ഓവു മുറിച്ചുകടക്കാന്‍ പാടില്ലെന്നു പറയുന്നത്.

ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം, ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്നു തൊഴുക, ഭഗവല്‍ വാഹനമായ നന്ദിയെ വണങ്ങാതിരിക്കുക, നിവേദ്യസമയത്തു ഭഗവാനെ തൊഴുക ഇവയൊന്നും പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button