അഹമ്മദാബാദ്: അടിച്ചാല്‍ തിരിച്ചടിക്കുന്നത് തങ്ങളുടെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികളെ അവരുടെ വീട്ടില്‍ക്കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കടുത്ത രോഷത്തോടെ തീവ്രവാദികൾക്കെതിരെ പ്രതികരിച്ചത്. ഭൂമിയുടെ അടിയില്‍ പാതാളത്തില്‍ ഒളിച്ചാലും അവിടെനിന്നും വലിച്ചുപുറത്തിട്ട് ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബാലാക്കോട്ട് ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തങ്ങളെ അടിച്ചാൽ തിരിച്ചടി നൽകുന്നത് അവരുടെ പ്രദേശത്തുവച്ചുതന്നെ ആയിരിക്കണമെന്നതാണ് തങ്ങളുടെ നയം. ഒരുപാട് സമയം കാത്തിരിക്കുന്നത് തനിക്ക് ഇഷടമല്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് നേടാന്‍ വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെയും മോദി വിമര്‍ശിച്ചു.
ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകുമ്ബോള്‍ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മളെ ഭീകരവാദം വേട്ടയാടുന്നു. താന്‍ അധികാരത്തെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷമാത്രമാണ് തന്റെ പരിഗണനയെന്നും മോദി പറഞ്ഞു.
Post Your Comments