എടത്വ: വീടിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടു .രാത്രിയിൽ ഓട് മേഞ്ഞ വീട് കത്തി നശിച്ചു. നരകത്തറമുട്ട് കട്ടയില്‍ വീട്ടില്‍ വിലാസിനിയുടെ ഓട് മേഞ്ഞ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. വീടിന്റെ മേല്‍ക്കൂരയും, രണ്ട് മുറികളും, ഫര്‍ണിച്ചര്‍ സാധനങ്ങളും ആശുപത്രിയില്‍ പോകാന്‍ ബാങ്കില്‍ നിന്ന് എടുത്തുവെച്ച 7000 രൂപയും കത്തി നശിച്ചിട്ടുണ്ട്.
വീട്ടിലെ മുറിയില്‍ കിടന്നുറങ്ങിയ വിലാസിനിയും, മകന് സന്തോഷും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 12.30നായിരുന്നു സംഭവം നടന്നത്. വീട്ടുകാരുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എടത്വ പൊലീസ് സ്റ്റേഷനിലും, തകഴി ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്ക് വീട് ഏറെക്കുറെ കത്തി നശിച്ച നിലയിലായിരുന്നു.
Post Your Comments