തിരൂര്‍:താനൂര്‍ അഞ്ചുടിയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഷംസു (40), വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.
ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോയിലെത്തിയ അജ്ഞാസ സംഘം ഇരുവരേയും വെട്ടുകയായിരുന്നു.
Post Your Comments