തിരുവനന്തപുരം: സാമ്പത്തിക സംവരണം ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റീസ് കെ. ശശിധരൻനായരും അഡ്വ. കെ. രാജഗോപാലൻ നായരുമാണ് കമ്മീഷൻ അംഗങ്ങൾ. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. മൂന്നു മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് അനുവദിച്ചിരിക്കുന്ന സമയം.
മൂന്നുമാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കി ദ്രുതഗതിയിൽ സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി പരിഗണിച്ച് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തിൽ വ്യവസ്ഥകൾ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments