ഡൽഹി: സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാൻ നിയമപരമായിത്തന്നെ മേൽനോട്ടസംവിധാനം വേണം; ജെ ചെലമേശ്വർ . സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാൻ നിയമപരമായിത്തന്നെ മേൽനോട്ടസംവിധാനത്തിന‌് രൂപംകൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന‌് സുപ്രീംകോടതി മുൻ ജഡ‌്ജി ജെ ചെലമേശ്വർ വ്യക്തമാക്കി. ഉത്തരവാദിത്തങ്ങളിലും ചുമതലകളിലും ഉറച്ചുനിന്ന‌് പ്രവർത്തിക്കാൻ സിബിഐയെ സഹായിക്കുന്ന രീതിയിലുള്ള മേൽനോട്ടസംവിധാനത്തിന‌് രൂപംകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയ്ഞ്ഞു.
എന്നാൽ സീതാറാം യെച്ചൂരി എംപിയായിരുന്നപ്പോൾ ഈ ആവശ്യം ഉന്നയിച്ച‌് സ്വകാര്യബിൽ കൊണ്ടുവന്നിരുന്നു. പക്ഷേ , നിലവിലെ സർക്കാർ അതിന‌് തുരങ്കംവച്ചു. ഹൈക്കോടതിയുടെ ഗുരുതരമായ നിരീക്ഷണം സുപ്രീംകോടതി ഗൗരവത്തിൽ എടുക്കേണ്ടതായിരുന്നു. എന്നാൽ, അവർക്കും അതിന‌് സമയമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയ്ഞ്ഞു.
Post Your Comments