ഗോവ:ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശം പരത്തിയ യുവതിക്കെതിരെ കേസെടുത്തു. മുംബൈ സ്വദേശിയായ 23 കരിക്കെതിരാണ് കേസ്. ഗോവയിലെ ഒരു ഹോട്ടലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇവര്‍ പ്രചരിപ്പിക്കുികയായിരുന്നു. യുവതി സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തിരച്ചില്‍ നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡയില്‍ എടുക്കുകയായിരുന്നു.
ഹോട്ടലുകാര്‍ക്കെതിരെ പ്രതികാരമെന്നവണ്ണം ചെയ്തതാണെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സമ്മതിച്ചു. ഹോട്ടല്‍ ജീവനക്കാരും പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തുമായി വഴക്കുണ്ടായതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. റെസ്റ്റോറന്‍റ് മാനേജ്മെന്‍റിനെ ബുദ്ധിമുട്ടിക്കാനായി ചെയ്തതാണെന്നും പെണ്‍കുട്ടി പറഞ്ഞു.
Post Your Comments