ന്യൂഡല്‍ഹി : ബാലാകോട്ടില്‍ ഭീകരക്യാമ്പിന് നേരെയുണ്ടായ വ്യോമസേനയുടെ സര്‍ജിക്കല്‍ സ്ട്രെെക്കില് എത്ര ഭീകരവാദികളെ വധിച്ചു എന്നതില്‍ ഔദ്ധ്യോഗികമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന് . ഈ കാര്യത്തില്‍ . വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാടെന്നും അവര്‍ വ്യക്തമാക്കി.
Defence Minister Nirmala Sitharaman on IAF #AirStrike: There is no relationship between the airstrike and elections. It was based upon intelligence inputs on terrorist activities in Pakistan, to be unleashed against India. It was not a military action. pic.twitter.com/P48pfqQPPi
— ANI (@ANI) March 5, 2019
ഇലക്ഷനും ബാലാകോട്ട് പ്രത്യാക്രമണവും തമ്മില്‍ കൂട്ടിക്കൊഴക്കേണ്ട കാര്യമില്ല. പ്രത്യാക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ബാലകോട്ട് ഒരിക്കലും പാക്കിസ്ഥാനെതിരെയുളള സെെനിക നടപടിയല്ല . ഇന്ത്യ മുന്‍കരുതല്‍ എടുത്തതാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഭീകരരുടെ മരണസംഖ്യ കണക്കെടുക്കുക സാധ്യമായ കാര്യമല്ലെന്നും പ്രത്യാക്രമണം നടക്കുന്ന സമയത്ത് ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടുണ്ടാകും എന്ന് വ്യോമസേന മേധാവി ബി എസ് ധനോവ അറിയിച്ചിരുന്നു.
Post Your Comments