തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ധര്മസമരത്തിൽ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസീകവൈകല്യം ബാധിച്ചവരാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനയിൽ തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന ഈ വേളയിൽ അദ്ദേഹം ഉറച്ച് നിൽക്കുന്നോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ.ശ്രീധരൻ പിള്ള. പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രഷോഭത്തിൽ പങ്കെടുത്ത സ്ത്രീകൾ ‘സ്റ്റോക്ക്ഹോം സിൻഡ്രോം’ ബാധിച്ചവരെന്നാണ് ശശി തരൂർ പരസ്യമായി പ്രഖ്യാപിച്ചത്. ഇത് വിശ്വാസികളായ സ്ത്രീകളെയാകെ അവഹേളിക്കുന്നതായിരുന്നു.ബിജെപി ഇക്കാര്യം അന്ന് തന്നെ തുറന്നു കാട്ടിയിരുന്നു പക്ഷെ കോൺഗ്രസ്സുകാർ ജനങ്ങളെ സമീപിക്കേണ്ടി വന്നപ്പോൾ പലതും മറച്ചു വെയ്ക്കുകയോ ചെയ്യുന്നു. ജനം അതൊക്കെ മറന്നു എന്ന തെറ്റിധാരണയിലാണ് കോൺഗ്രെസ്സുകാർ. ശശി തരൂർ വിവാഹം കഴിച്ച മൂന്ന് സ്ത്രീകളിൽ രണ്ടുപേർ മരണമടയാനുണ്ടായ സാഹചര്യം ഒന്നും ബിജെപി തെരഞ്ഞെടുപ്പ് വിഷയം ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
തെരെഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാവുന്ന ശശി തരൂർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കണം. പറഞ്ഞത് തെറ്റാണ് എന്ന് ബോധ്യമായാൽ അദ്ദേഹം
സ്ത്രീജനങ്ങളോട് പരസ്യമായി മാപ്പു പറയണം എന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ഇനി തരൂർ തന്റെ വിവാദ പ്രസ്താവനയിൽ ഉറച്ചു നിക്കുന്നുവെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വാൻ അദ്ദേഹത്തിന്റെ പ്രസ്താവന ശരി വെക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം, പിള്ള അഭിപ്രായപ്പെട്ടു. ശബരിമല വിശ്വാസികളുടെ വികാരം വില്പനച്ചരക്കാക്കാൻ ബിജെപി ഉദ്ദേശിക്കുന്നില്ല. ശബരിമല പ്രശനം ഒരു രാഷ്ട്രീയ ആയുധമല്ല. അതൊരു വികാരമാണ്.വിശ്വാസികളായ ജനങ്ങളുടെ ഈ വികാരം തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും, പിള്ള കൂട്ടിച്ചേർത്തു.
കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണയെ ശ്രീധരൻ പിള്ള ‘കോമ മുന്നണി’ എന്നാണ് വിശേഷിപ്പിച്ചത്. ഇരു പാർട്ടികളും തമ്മിൽ ഇങ്ങനെ ഒരു ധാരണ ഇതാദ്യമായാണ്. കോൺഗ്രസ്- സിപിഎം പാര്ടിക്കാൾ ഇപ്പോൾ ‘കോമ’യിലാണ്. ഇന്ന് ബിജെപി നാല് മേഖലകളിൽ ആരംഭിക്കുന്നപരിവർത്തന യാത്രകൾ കോമ മുന്നണിയ്ക്ക്എതിരേ പ്രചാരണം നടത്തും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ‘ലിക്വിഡേഷൻ’ ആയിരിക്കും കോമ മുന്നണിയുടെ അന്തിമ ഫലം എന്നും പിള്ള പറഞ്ഞു.
Post Your Comments