Latest NewsKerala

എന്‍സിപി ഒരു സീറ്റ് ആവശ്യപ്പെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒരു സീറ്റ് ആവശ്യപ്പെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥിരമായി തോല്‍ക്കുന്ന 3 സീറ്റ് എന്‍.സി.പി കണ്ടുവച്ചിട്ടുണ്ടെന്നും അതില്‍ ഒരു സീറ്റാണ് ചോദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ എന്‍സിപി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശശീന്ദ്രന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് സ്ഥിരമായി തോല്‍ക്കുന്ന 3 സീറ്റ് എന്‍.സി.പി കണ്ടുവച്ചിട്ടുണ്ടെന്നും അതില്‍ ഒരു സീറ്റ് ചോദിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button