റിയാദ്: സിനിമ പ്രദർശിപ്പിക്കുന്നതിന് സൗദിയിലെ ഏഴാമത് കമ്പനിക്കും ലൈസൻസ്. ‘മൂവി’ എന്ന വ്യാപാര മുദ്ര സ്വീകരിച്ച നെക്സ്റ്റ് ജനറേഷൻ കമ്പനിക്കാണ് അനുമതി നൽകിയത്. സിനിമ പ്രദർശനം ആഗ്രഹിക്കുന്ന സ്വദേശി കമ്പനികൾക്ക് എളുപ്പത്തിൽ അനുമതി പത്രം ലഭിക്കത്തക്ക രീതിയിൽ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതു ദൃശ്യ ശ്രാവ്യ മാധ്യമ വിഭാഗം ചെയർമാൻ ബദർ ബിൻ ഹുസൈൻ അൽ സഹ്‌റാനിയുടെ സാന്നിധ്യത്തിൽ സൗദി വിവര വിനിമയ മന്ത്രി തുർക്കി അൽ ശബാനയാണ് അനുമതി പത്രം നൽകിയത്.
Post Your Comments