ജര്‍മ്മനി; രക്തം വെളളക്കളറാകുന്ന അത്യപൂർവ്വ രോഗംബാധിച്ച് ഒരു യുവാവ് ,രക്തത്തിന്റെ കളര്‍ മാറുന്ന അപൂര്‍വ്വ രോഗം ബാധിച്ച് ഒരു യുവാവ്. ചുവന്ന കളറിലെ രക്തത്തിന് പകരം പാലുപോലെ വെളുത്ത് കട്ടിയായാണ് യുവാവിന്റെ ശരീരത്തിലെ രക്തം. ജര്‍മ്മനിയിലാണ് ഈ അപൂര്‍വ്വരോഗത്തിന്റെ ഉടമയുള്ളത്.
യുവാവിന്ക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇതിന് പിന്നില്‍. എന്നാല്‍ പരിശോധനയില്‍ രക്തത്തെ ബാധിക്കുന്ന അപൂര്‍വ്വരോഗം കണ്ടെത്തിയിരുന്നു.അധികമുള്ള ബ്ലഡ് പ്ലാസ്മയെ നീക്കം ചെയ്യുകയാണ് മുന്നിലുള്ള ചികില്‍സാരീതി.
രക്തത്തിന്റെ കട്ടി കാരണം ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മെഷീന്‍ വരെ ബ്ലോക്കായി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മ്മാരും കുഴങ്ങി. സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവിനെക്കാള്‍ മുപ്പത്തിയാറ് ഇരട്ടിയാണ് ഈ യുവാവിന്റെ രക്തത്തിലുള്ളത്.അശ്രന്ത പരിശ്രമം ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടെങ്കിലും യുവാവിന്റെ സ്ഥിതി വഷളാവുകയാണ്.യുവാവിന്റെ നിലവിലെ സ്ഥിതി ഗുരുതരമാണ്.
Post Your Comments