മോസ്കോ:റഷ്യന്‍ ശാസ്ത്രജ്ഞന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഷോറെസ് ഇവാനോവിച്ച് അല്ഫെറോവ് അന്തരിച്ചു. 88 വയസായിരുന്നു. റഷ്യയിലെ സെന്റ് പീറ്റേര്സ്ബര്ഗില്വച്ചായിരുന്നു അന്ത്യം.അല്ഫെറോവ് 2000-ത്തിലാണ് നൊബേല്‍ പുരസ്കാരം നേടിയത്.ഐടി രംഗത്തെ 1970കളിലെ ഗവേഷണങ്ങള്‍ക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
മൊബൈല്‍ ടെലിഫോണുകള്‍ കമ്ബ്യൂട്ടറുകള്‍, സിഡി പ്ലെയറുകള്‍, എന്നിവയുടെ വികസനത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തതിനാണ് ശാസ്ത്രലോകം അദ്ദേഹത്തെ നോബേല്‍ നല്കി ആദരിച്ചത്. അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരായ ഹെര്‍ബേര്‍ട്ട് ക്രോമര്‍, ജാക്ക് കില്‍ബി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പുരസ്കാരം പങ്കിട്ടത്.
റഷ്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്നു.1930ല്‍ സോവിയേറ്റ് യൂണിയന്റെ ഭാഗമായ ബെലറിസില് ജനിച്ച അല്ഫെറോവ് കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു.
Post Your Comments