
കൊച്ചി: രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിവിന്‍ പോളി, ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്. മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ഗോപന്‍ ആയിരുന്നു.
Post Your Comments