Latest NewsKeralaCinemaMollywoodNewsEntertainment

മകളെക്കുറിച്ച് മനസുതുറന്ന് ഗീതു മോഹന്‍ദാസ് കമന്റുകളുമായി മഞ്ജുവാരൃറും പൂർണിമയും

മകളെക്കുറിച്ചുളള സംവിധായികയുടെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും വീട്ടുവിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ഗീതു മോഹന്‍ദാസ്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്. മകളെക്കുറിച്ചുളള സംവിധായികയുടെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളുമാണ് ഗീതു മോഹന്‍ദാസ് പങ്കുവെച്ചിരിക്കുന്നത്.

നടിയായും സംവിധായികയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഗീതു മോഹന്‍ദാസ്. കഴിഞ്ഞ വര്‍ഷം ഗീതുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂത്തോന്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയും എല്ലാവര്‍ക്കും പ്രിയപ്പെട്ട സംവിധായകനാണ്. ഛായാഗ്രാഹകനായും രാജീവ് രവി മലയാളത്തിലും ബോളിവുഡിലുമായി തിളങ്ങിയിരുന്നു.

പുതിയ പോസ്റ്റുകളിലൂടെ മകള്‍ എത്ര പെട്ടെന്നാണ് വളര്‍ന്നതെന്ന് ആശ്ചര്യപ്പെടുകയാണ് ഗീതു. നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി അടുത്ത സുഹൃത്തുക്കളായ പൂര്‍ണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും എത്തിയിരുന്നു. ആരാധനയുടെ ചിത്രത്തിന് എന്റെ വാവ എന്നാണ് പൂര്‍ണിമ കുറിച്ചിരിക്കുന്നത്. കൂടാതെ സംഗീത സംവിധായകന്‍ ഷഹബാസ് അമനും ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.ആരുപക്ഷി എന്നാണ് ഷഹബാസ് അമന്‍ ആരാധനയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

2009ലാണ് രാജീവ് രവിയും ഗീതുമോഹന്‍ദാസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് ആണ് രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങി സിനിമകളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നാലെ ലയേഴ്‌സ് ഡയസ് എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയെ നായകനാക്കിയാണ് മൂത്തോന്‍ എന്ന ചിത്രം ഗീതു ഒരുക്കിയത്. സിനിമ രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. റോഷന്‍ മാത്യൂവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജീവ് രവി തന്നെയാണ് മൂത്തോന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button