CinemaMollywoodLatest NewsNewsEntertainment

ആഷിഖ് അബുവിന്റെ വൈറസ് വരുന്നു

നിപ്പ വൈറസിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. നിപ്പ വൈറസിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്ങൽ, പാർവതി, കാളിദാസ് ജയറാം, രമ്യ നമ്പീശൻ, സൗബിൻ ഷഹീർ , ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Image may contain: people sitting and text

കെഎൽ 10 പത്തു എന്ന ചിത്രത്തിന്റെ സംവിധായകനായ മുഹ്‌സിൻ പെരാരിയും സുഹാസ് ഷറഫു എന്നിവർ ചേർന്നാണ് ചിത്രം എഴുതുന്നത്. രാജീവ് രവി ആണ് ഛായാഗ്രാഹകൻ, സുഷിന് ശ്യാം സംഗീത വിഭാഗം കൈകാര്യം ചെയ്യും. സൂപ്പർഹിറ്റ് ആയ മായാനദിക്ക് ശേഷം ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് . പോസ്റ്ററിൽ നിന്നും നിപ്പ വൈറസ് ആണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് സൂചനകൾ തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button