അപ്പം, ചപ്പാത്തി എന്നിവയോടൊപ്പം ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കുക മലയാളികളെ സംബന്ധിച്ച് സാധാരണമാണ്. എന്നാൽ പതിവായി ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കറിയിൽ എന്തെങ്കിലും മാറ്റം വരുത്തായാലോ.
ചേരുവകൾ
പൊട്ടറ്റോ 3 എണ്ണം (ചെറിയ ക്യൂബ്കളായി മുറിച്ചത്)
സവാള 1 എണ്ണം
തക്കാളി 1 എണ്ണം
കട്ടത്തൈര് ഒരു കപ്പ്
മുളകുപൊടി അര ടേബിൾസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വെളുത്തുള്ളി അര റ്റേബിൾസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൊട്ടറ്റോ ക്യൂബുകൾ എണ്ണയിൽ വറുത്ത് കോരണം. ഗോൾഡൻ നിറം ആകുന്നത് വരെ വറുക്കാം. ഇനി ഇത് മാറ്റിവയ്ക്കാം.ചട്ടിയിൽ എണ്ണ ചൂടാക്കാം. കടുക് പൊട്ടിക്കാം. ശേഷം വെളുത്തുള്ളിയും സവാളയും വഴറ്റാം.മസാല പൊടികൾ ചേർത്ത് മൂത്തതിന് ശേഷം തക്കാളി ചേർക്കാം. ഉപ്പും ചേർക്കാം.
എല്ലാം വഴറ്റി പേസ്റ്റ് പോലെ ആക്കാം, ഇനി വറുത്ത് വച്ചിരിക്കുന്ന പൊട്ടറ്റോ ചേർക്കാം. ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം. കിഴങ്ങ് പൊട്ടിപ്പോകാതെ വേണം ഇളക്കാൻ. ഇനി വേണം കട്ടത്തൈര് ചേർക്കാൻ. നന്നായി ഇളക്കി ഉപ്പും നോക്കി അടച്ചു വയ്ക്കാം.ഉരുളക്കിഴങ്ങ് കറി തയ്യാറായി
Post Your Comments