മുംബൈ: ബാലാക്കോട്ട് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പിന്തുണച്ച യുനിസെഫ് ഗുഡ്വില്‍ അംബാസഡര്‍ പ്രിയങ്ക ചോപ്രയെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയ്ക്കും യുനിസെഫിനും പരാതി നല്‍കാന്‍ പാക്കിസ്ഥാനില്‍ നീക്കം. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് ട്വിറ്ററില്‍ ജയ് ഹിന്ദ് എന്ന ട്വിറ്റ് ചെയ്തതാണ് പാക് പൗരന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
യുനിസെഫിന്റെ ഗുഡ് വില്ല് അംബാസിഡര്‍ എന്ന നിലയില്‍ നിഷ്പക്ഷമായ നിലപാടായിരുന്നു താരം സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ താരം ഇന്ത്യന്‍ സൈന്യത്തിന് ജയ് വിളിച്ചു. അതിനാല്‍ പ്രിയങ്ക ഇനി ഈ പദവിയില്‍ ഇരിക്കാന്‍ അര്‍ഹയല്ല എന്ന് ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു.
ഇന്ത്യ പാക്കിസ്ഥാന്‍ ഭീകര്‍ക്കെതിരെ ബാലാക്കോട്ട് നടത്തിയ വ്യോമസേന ആക്രമണത്തില്‍ സൈനികര്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments