ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ ഒരു വിമാനം പോലും താഴെപ്പോകില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ ചാനലിന്റെ കോണ്‍ക്ലേവിലാണ് റഫാല്‍ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കില്‍ അഭിനന്ദന്‍ അതിര്‍ത്തിയ്ക്കപ്പുറം പെട്ടു പോകില്ലായിരുന്നെന്നും ഒരു വിമാനം പോലും തകരില്ലായിരുന്നെന്നും മോദി പറഞ്ഞത്.
ശത്രുവിന്റെ ഒരു വിമാനം പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടില്ലായിരുന്നെന്നുമാണ് താന്‍ പറഞ്ഞതെന്നായിരുന്നു മോദിയുടെ വിശദീകരണം. മോദിയുടെ പ്രസ്താവനയെ ആയുധമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ പ്രസ്താവന കൊണ്ട് മോദി ഉദ്ദേശിച്ചതെന്താണ് എന്നാണ് ചോദിച്ചത്. 30,000 കോടി രൂപ അംബാനിയ്ക്ക് കൊണ്ടുപോയി കൊടുത്ത മോദിയാണ് റഫാല്‍ വിമാനങ്ങള്‍ വൈകിച്ചതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Post Your Comments