കോഴിക്കോട്: മെറ്റല്‍ കടയിലുണ്ടായ തീപിടിത്തത്തിൽ വന്‍ ദുരന്തം ഒഴിവായി. രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. പുതിയ ബസ്‍സ്റ്റാന്‍റിന് സമീപമുള്ള റാണി മെറ്റല്‍സിലാണ് അപകടം നടന്നത്.
രാത്രി പത്തുമണിയോടെയാണ് കടയുടെ പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത്. തീ പിടിച്ച ഉടനെ ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സിറ്റിയില്‍ നിന്നും മീഞ്ചന്ത സ്റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിച്ച് അരമണിക്കൂറിനകം തീ പൂര്‍ണമായും കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അലൂമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുമാണ് കത്തിനശിച്ചത്. കടയുടെ മുകളില്‍ ടെക്സ്റ്റൈല്‍സ് ഗോഡൗണാണ്. അവിടേക്ക് പടരുംമുമ്പ് തീ അണക്കാനായി. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments