ഏവരുടെയും ഇഷ്ട വാഹനമായ ജിപ്‌സിയുടെ ഉത്പദാനം അവസാനിപ്പിച്ച് മാരുതി സുസുക്കി. ഇന്ത്യയിൽ നടപ്പിലാകാൻ പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ വാഹനത്തിന് സാധ്യമല്ലാത്തതാണ് ജിപ്സിയെ പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ജിപ്‌സിയുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന നിർദേശവും മാരുതി നൽകി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
ജിപ്സിക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാൽ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനും എബിഎസ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന അധിക സുരക്ഷാ സംവിധാനങ്ങൾ ജിപ്സിയില്‍ നൽകുന്നത് പ്രായോഗികമല്ലെന് വിലയിരുത്തലിലാണ് ഇപ്പോൾ മാരുതി സുസുക്കി. ഇതോടെ മൂന്നു പതിറ്റാണ്ട് നീണ്ട ജിപ്‌സിയുടെ യാത്രയാണ് ഇപ്പോൾ അവസാനിക്കുന്നത്. 1985 -ലാണ് മാരുതിയുടെ മൂന്നാമത്തെ മോഡലായി ജിപ്‌സി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്.
Post Your Comments