ന്യൂഡൽഹി: പാകിസ്ഥാനിലെ ബാലാക്കാട്ടില് നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത നല്കി വ്യോമസേന. ബാലാക്കോട്ടില്‍ മിന്നല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ദാനോവ.എന്നാല്‍ ആക്രമണത്തില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്ന് ഇപ്പോള്‍ പറയാനാകില്ലന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ബ്രിന്ദേർ സിംഗ്.
എത്ര പേർ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകുമെന്നും ബി എസ് ധനോവ പറഞ്ഞു.
പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ ആക്രമിക്കാൻ മിഗ്-21 ബൈസൻ ഉപയോഗിച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനിൽ കൃത്യമായി യുദ്ധവിമാനങ്ങൾ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിർത്തിയിൽ ആക്രമണം നടത്തുമ്പോൾ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മൾ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാൻ ശേഷിയുള്ളതാണെന്നും ധനോവ പറഞ്ഞു.
Post Your Comments