അടിമാലി: റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയില്ല. ഇതില്‍ പ്രതിഷേധമറിയിച്ച് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന് തീരുമാനത്തിലാണ് അടിമാലിയിലെ കുടുംബങ്ങള്‍. അടിമാലി കമ്പിലൈന്‍ ഭാഗത്തെ നൂറോളം വരുന്ന കുടുംബങ്ങളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്പിലൈന്‍ ഒഴുവത്തടം ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോച്യാവസ്ഥയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. അര നൂറ്റാണ്ട് മുന്‍പേയാണ് പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ചത്. തുടര്‍ന്ന് റോഡിന്റെ വികസനത്തിനായി നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടന്നിരുന്നില്ല. ത്രിതല പഞ്ചായത്ത്, എം എല്‍ എ, എം പിയടക്കമുള്ള ജനപ്രതിനിധികള്‍ കാലങ്ങളായ് തങ്ങളെ പറഞ്ഞു പറ്റിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതാണ് വോട്ട് ബഹിഷ്‌കരണത്തിനുളള കാരണവും. നൂറോളം കുടുംബങ്ങളിലായി നാനൂറിലധികം വോട്ടുകളാണ് പ്രദേശത്തുളളത്.
Post Your Comments