മുന്‍ ബിജെഡി എംപി ബൈജയന്ത് ജെ പാന്‍ഡ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ജനുവരിയില്‍ ബിജെഡിയില്‍ നിന്ന് പാണ്ഡയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് 2018 മേയ് 28 ന് പാണ്ഡ പതിനെട്ട് വര്‍ഷത്തിലധികമായി നിലനിന്നിരുന്ന ബിജെഡി ബന്ധം അവസാനിപ്പിച്ച് പാര്‍ട്ടി വിട്ടു. പാര്‍ട്ടി നിലവില്‍ തുടരുന്ന പ്രവര്‍ത്തനങ്ങളിലുള്ള തന്റെ നിരാശ ശക്തമായി വ്യക്തമാക്കുന്ന പാണ്ഡെയുടെ കത്ത് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ജൂണ്‍ 12 ന് കേന്ദ്രപര മണ്ഡലത്തില്‍ നിന്നുള്ള തന്റെ പാര്‍ലമെന്റംഗത്വം അദ്ദേഹം രാജി വയ്ക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രധാനമേഖലയായ ചില്ലിക തടാകത്തിന് മുകളിലൂടെ കോപ്ടര്‍ പറപ്പിച്ചതിന് പാണ്ഡയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെഡി പ്രവര്‍ത്തകര്‍ ഭവനേശ്വറില്‍ ധര്‍ണ നടത്തിയതോടെ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസം ശക്തമായി.
സ്വയം ഹെലികോപ്റ്റര്‍ പൈലറ്റായും കോളമിസ്റ്റായി വിശേഷിപ്പിക്കുന്ന പാണ്ഡെ എല്ലായ്‌പ്പോഴും മോദി സര്‍ക്കാരിനെയും അദ്ദേഹത്തിന്റെ നയങ്ങളേയും പിന്‍തുണച്ച് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പല വിഷയങ്ങളിലും ഒഡീഷ സര്‍ക്കാരിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനവും നടത്തുന്നുണ്ട്
Post Your Comments