വാഹനപ്രേമികളുടെ പ്രിയ കാർ മോഡലുകളായ മാരുതി, ഫോക്‌സ്‌വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയുകയാണ്. പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിൽ മാത്രമായിരിക്കും ഇത്തരം കാറുകൾ ഇനി കാണാൻ സാധിക്കുക.
പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ബിഎസ്-6 എന്‍ജിന്റെ നിര്‍മാണചിലവ് കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങൾ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ വെറും 30,000 രൂപ മതിയാകും.
ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്ന് മാരുതി മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഫോഗ്‌സ് വാഗണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Post Your Comments