ന്യൂഡല്‍ഹി : ബാലവേല കുറ്റത്തിനു ദമ്പതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത് എല്ലാവരേയും ആശ്ചര്യപ്പെടുത്തും. പ്രതികള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാം പകരം, അവര്‍ 100 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1.5 ലക്ഷം രൂപ ജോലിക്കു നിയോഗിച്ച പെണ്‍കുട്ടിക്ക് നല്‍കണമെന്നും ജസ്റ്റിസ് നജ്മി വാസിരി ഉത്തരവിട്ടു. മരങ്ങള്‍ കൃത്യമായി പരിപാലിക്കുകയും വേണം. മരം എവിടെ നടണമെന്നതു സംബന്ധിച്ച് വനം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടിയെ വീട്ടുജോലിക്ക് എത്തിച്ച ഇടനിലക്കാരായ രണ്ടുപേരോടു മരം നടുന്നതിനു ദമ്പതികളെ സഹായിക്കാനും നിര്‍ദേശിച്ചു. ഏജന്റുമാര്‍ രണ്ടുപേരും 10,000 രൂപ വീതം കുട്ടിക്കു നല്‍കുകയും വേണം. ചെറിയ കുറ്റത്തിനു പോലും കുട്ടിയെ ശിക്ഷിച്ചിരുന്നതായും ജോലിക്കു കൂലി നല്‍കിയില്ലെന്നുമാണു കേസ്. രജൗരി ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്.
Post Your Comments