Latest NewsCareer

കേന്ദ്രസാഹിത്യ അക്കാദമിയില്‍ തൊഴിലവസരം

കേന്ദ്രസാഹിത്യ അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി (സെയില്‍സ്) , സീനിയര്‍ അക്കൗണ്ടന്റ്, പബ്ലിക്കേഷന്‍ അസി , ടെക്‌നിക്കല്‍ അസി. എന്നീ വകുപ്പുകളിലാണ് ഒഴിവുളളത്. എല്ലാ വിഭാഗത്തിലും ഓരോ ഒഴിവുകള്‍ വെച്ചാണ് അവസരം.

ഡെപ്യൂട്ടി സെക്രട്ടറി (സെയില്‍സ്) – . യോഗ്യത ബിരുദാനന്തര ബിരുദം, സെയില്‍സ് മാനേജ്‌മെന്റില്‍ ഡിപ്ലോമ, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഉയര്‍ന്ന പ്രായം 50.

സീനിയര്‍ അക്കൗണ്ടന്റ് – യോഗ്യത കൊമേഴ്‌സില്‍ ബിരുദം. ഇതിനുപുറമെ, അക്കൗണ്ടിങില്‍ അഞ്ച് വര്‍ഷത്തെ പരിചയം, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ.

പബ്ലിക്കേഷന്‍ അസി. – യോഗ്യത ബിരുദം, പ്രിന്റിങില്‍ ഡിപ്ലോമ. ഉയര്‍ന്ന പ്രായം 30.

ടെക്‌നിക്കല്‍ അസി. – യോഗ്യത ബിരുദം, ബുക്ക് പബ്ലിഷിങില്‍ ഡിപ്ലോമ. ഉയര്‍ന്ന പ്രായം 30.

താല്‍പാര്യമുളളവര്‍ ഈ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. Secretary, Sahitya Akademi, Rabindra Bhavan, 35, Ferozeshah Road, New Delhi 11001

shortlink

Related Articles

Post Your Comments

Related Articles


Back to top button