
2018ല്‍ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ ല്‍ വിജയ് സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.റാം എന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തേയും ജാനു എന്ന തൃഷയുടെ കഥാപാത്രത്തെയും ഇരുകൈയും നീട്ടിയാണ് പ്രേഷകര്‍ സ്വീകരിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്.പ്രീതം ഗുബ്ബിയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തമിഴിലെ ’96’ ല്‍ വിജയ് സേതുപതി അവതിപ്പിച്ച റാംമിനെ കന്നടയിലെ ’99’ല്‍ അവതിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്നറിയപ്പെടുന്ന ഗണേഷും തൃഷ തകര്‍ത്ത് അഭിനയിച്ച ജാനുവിനെ അവതിപ്പിക്കുന്നത് ഭവനയുമാണ്.
Post Your Comments