ന്യൂഡല്‍ഹി : ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസര്‍ പാക്കിസ്ഥാന്‍റെ സെെനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലെ ആര്‍മിയുടെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലെന്ന് റിപ്പോര്‍ട്ടുകള്‍. വൃക്ക രോഗത്തെ തുടര്‍ന്ന് ദിവസേന ഡയാലിസിസ് നടത്തി വരികയാണ് മസൂദെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് പാക്കിലുണ്ടെന്ന വിവരം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി മുമ്പ് സ്ഥിരീകരിച്ചിരുന്നു. രോഗത്തെ തുടര്‍ന്ന് മസൂദ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വയ്യാത്ത നിലയിലാണെന്നാണ് ഖുറേഷി പറയുന്നത്. മസൂദ് റാവല്‍പിണ്ടിയില്‍ ചികില്‍സയിലുണ്ടെന്ന സൂചന ഇതിന് മുമ്പും ലഭിച്ചിരുന്നു.
അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ അല്‍ഖയിദയുടെ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്‍റെ അടുത്ത സുഹൃത്തായിരുന്നു മസൂദ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിലെ പ്രധാന കണ്ണിയാണ്. ഒപ്പം 1999ല്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടി ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയിരുന്നു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലും മസൂദാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജന്‍സി അറസ്റ്റ് വാറണ്ടുമ ഇറക്കിയിരുന്നു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനോട് ഇ ന്ത്യ ആവശ്യപ്പെട്ടെങ്കിലും ചെെന എതിര് നില്‍ക്കുകയായിരുന്നു.
Post Your Comments