Latest NewsKerala

അനന്തപുരിക്ക് കൗതുകമായി അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോ തിരുവനന്തപുരത്ത് പ്രദര്‍ശനം തുടരുന്നു. കഴക്കൂട്ടത്ത് നടക്കുന്ന എക്‌സ്‌പോയില്‍ കടലിലെയും കായലിലെയും വിവിധയിനം മത്സ്യങ്ങളുടെ അപൂര്‍വ്വ പ്രദര്‍ശനമാണുള്ളത്.

കൂറ്റന്‍ നീരാളിയുടെ കവാടം കടന്നാല്‍ പിന്നെ ആഴക്കടലിലെ അത്ഭുതങ്ങള്‍ നടന്ന് കാണാം. മത്സ്യങ്ങള്‍ തൊട്ടുരുമ്മി നീന്തുന്നത് തൊട്ടറിയാം. കടല്‍പ്പുറ്റുകളും പലനിറത്തിലുള്ള മീനുകള്‍ കയ്യെത്തും ദൂരത്ത് കാണാം എന്ന പ്രത്യേകതയും ഇതിനുണ്ട്. 18 രാജ്യങ്ങളില്‍ നിന്നുള്ള 1600ലധികം മത്സ്യങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ആറരക്കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി ആസ്ഥാനമായ നീല്‍ എന്റര്‍ടെയ്ന്‍മെന്റാണ് എക്‌സ്‌പോ ഒരുക്കിയത്.

ഇന്തോനേഷ്യയില്‍ നിന്നുള്ള ഗൗരാമി, പിരാന, അരാപൈമ,ഓസ്‌കര്‍ തുടങ്ങിയ കടല്‍മത്സ്യങ്ങളെകാണാന്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണുള്ളത്. പറന്ന് നടന്ന് അത്ഭുതപ്പെടുത്തുന്ന മത്സ്യങ്ങളും എക്‌സ്‌പോയിലെ താരങ്ങളായിട്ടുണ്ട്.

സംഘാടകര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് തുരങ്കം നിര്‍മ്മിച്ചത്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം മാര്‍ച്ച് 11 വരെയാണ് പ്രദര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button