മൊഗാദിഷു: സൊമാലിയയില്‍ സൈന്യവും അല്‍ശബാബ് തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലാണ് സംഭവം. സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതോടെ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്നുള്ള സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സിവിലയന്മാരാണെന്ന് സൈനിക വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൊഗാദിഷുവിലെ അല്‍മുഖ്‌റ ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന അല്‍ഷബാബ് തീവ്രവാദികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈന്യം വെടിവെപ്പ് നടത്തിയത്. സൈന്യവും തീവ്രവാദികളും നിരവധി തവണ പരസ്പരം ആക്രമണങ്ങള്‍ നടത്തി. തുടര്‍ച്ചയായആക്രമണങ്ങളില്‍ 36 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഹോട്ടലിലേക്ക് കടക്കാന്‍ ശ്രമിച്ച സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതിന് പ്രത്യാക്രമണമാണ് വെള്ളിയാഴ്ച സൈന്യം നടത്തിയത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Post Your Comments