
തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനല്‍ ജില്ലാ കോടതി (3)യാണ് പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും ശോഭാ സുരേന്ദ്രനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരിലാണ് ഇരുവര്‍ക്കെതിരെയും കോടതി നടപടി സ്വീകരിച്ചത്. നേരത്തെ വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരുന്നു. രണ്ടു പേരൊഴികെ മറ്റുള്ളവര്‍ ജാമ്യം നേടി. ഇനിയും കോടതിയില്‍ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്ക്കെതിരെ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
Post Your Comments