റിയാദ്: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇന്നലെ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ (ഏഴ് കോടിരൂപ) അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പി്ന്നാലെയാണ് സൗദിയുടെ തീരുമാനം.
ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഹംസ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഹംസ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനില്‍ വീട്ടു തടങ്കിലിലോ ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2015 മുതല്‍ അല്‍ഖ്വദയില്‍ ഔദ്യോഗികമായി അംഗമായ ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.ഹംസ ലാദന് ഭീകരവാദത്തിന്റെ മുഖമായി വളര്‍ന്ന് വരുകയാണെന്ന വിവരത്തെത്തുടര്‍ന്നാണ് യു.എസ് നടപടി. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കൂടാതെ തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസ ബിന്‍ ലാദന്റെ ഓഡിയോ, വീഡിയോ സന്ദേശങ്ങളും 2015 ല്‍ പുറത്തു വന്നിരുന്നു.
Post Your Comments