ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന തെക്ക് -കിഴക്കൻ ഏഷ്യൻ പര്യടനം അപ്രതീക്ഷിത കാരണങ്ങളാൽ റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പര്യടനത്തിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി. നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരിപാടി റദ്ദാക്കിയത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് ശേഷം, രാഹുൽ ഗാന്ധിയുടെ തെക്ക് -കിഴക്കൻ ഏഷ്യൻ പര്യടനത്തെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകരും ഇന്ത്യൻ ബ്ലോക്കിലെ സഖ്യ അംഗങ്ങളും ചോദ്യം ചെയ്തിരുന്നു.
അമിതവണ്ണം കുറയ്ക്കാന്‍ അനുയോജ്യമായ വ്യായാമം ഏതെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യ വിദഗ്ധര്‍
നേരത്തെ, കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച ഹൈദരാബാദിൽ എത്തിയിരുന്നു. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒന്നരലക്ഷത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഭരണപക്ഷമായിരുന്ന ബിആര്‍എസിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് ആകെയുള്ള 119 സീറ്റില്‍ 64ലും വിജയിച്ചിരുന്നു.
Post Your Comments