മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതിയെ സംബന്ധിച്ച നടത്തിയ തുറന്ന ചര്ച്ചചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. മോദി കള്ളന് മാത്രമല്ല ഭീരുവാണെന്നും എന്നാല്‍ അദ്ദേഹം അത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
മുംബൈയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മുംബൈയിലെ ചേരിയില്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 ചതുരശ്രയടി വീടുകള്‍ നല്‍കും. വീടുകള്‍ അനുവദിക്കാന്‍ പത്ത് ദിവസം പറയുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം ഇക്കാര്യം ചെയ്യാമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
മുംബൈ ഇന്ത്യയുടെ ആത്മാവാണ്. നൂറ് സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിനെ കുറച്ച് മോദി സംസാരിക്കുന്നു. മുംബൈ സ്മാര്‍ട്ട് സിറ്റിയാണ്. എന്നാൽ അതിന്റെ ശക്തി അംഗീകാരക്കണമെന്നും രാഹുൽ വ്യക്തമാക്കി.
Post Your Comments