കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തും. ഈ മാസം 12-നാണ് സന്ദര്‍ശനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഈ കാര്യം അറിയിച്ചത്.
ഇതേ സമയം പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രതികളെ രക്ഷിക്കാന്‍ സിപിഎം പരസ്യമായി രംഗത്തിറങ്ങിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കഴുത്തിന് പിടിച്ച് പുറത്താക്കുകയാണ് ഇടത് സര്‍ക്കാരും ആഭ്യന്തരവകുപ്പും ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഇതേസമയം കൃപേഷിന്റെയും ശരത് ലാലിന്റെയും അയല്‍ വാസികളായ ശാസ്താ ഗംഗാധരന്, വത്സന് എന്നിവരെ പിടിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ഒപ്പം ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിച്ചാല്‍ കണ്ണൂരിലെ സിപിഎം നേതാക്കളുടെ സ്ഥിതിയാകും കാസര്‍കോട്ടെ സിപിഎം നേതാക്കള്‍ക്കും എന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരന് പരിഹസിച്ചു.
കൃപേഷും ശരത്ലാലും നിസ്സാര കേസില്‍ ഒരു വട്ടം മാത്രം പെട്ടതിന് സ്ഥിരം ക്രിമിനലുകള്‍ എന്ന് പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും സുധാകരന് ആരോപിച്ചു.
Post Your Comments