![](/wp-content/uploads/2019/01/modi-rahul.jpg)
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച്ച അമേത്തിയിൽ എത്തും. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഏഴര ലക്ഷം കലാഷ്നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയിൽ നിന്ന് നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഓർഡിനൻസ് ഫാക്ടറിയും റഷ്യൻ കമ്പനിയും സംയുക്തമായി ആരംഭിക്കുന്നതാണ് കലാഷ്നിക്കോവ് ഫാക്ടറി ഇന്തോ റഷ്യൻ റൈഫിൾസ്. ഇത് കൂടാതെ .അമേത്തിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുന്നുണ്ട്. ഊർജ്ജോത്പാദനം , വിദ്യാഭ്യാസം , ആരോഗ്യം , നിർമ്മാണം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. കോഹറിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം സംസാരിക്കും.
Post Your Comments