Latest NewsIndia

രാജ്യത്തിന് ഏറ്റവും യോജ്യനായ പ്രധാനമന്ത്രി – ഭീകരതക്കെതിരായ ഉചിതമായ മറുപടിയാണ് ബാലാകോട്ടെന്ന് യോഗി

പാട്ന:  ഇന്ത്യ മഹാരാജ്യത്തിന് ലഭിച്ച അനുയോജ്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലാക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രെെക്ക് പാക്കിന്‍റെ ഭീകക അനുകൂല നിലപാടിന് ഒരു താക്കീതും ഭീകരതക്കുളള ചുട്ട മറുപടിയുമാണെന്ന് യോഗി പറഞ്ഞു. ഉരുക്കുമനുഷ്യനാണ് അദ്ദേഹം. അത് വെളിവാക്കുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തില്‍ ഉണ്ടെങ്കില്‍ എന്തും സാധിക്കും . അസാധ്യമായത് സാധ്യമാക്കാന്‍ അദ്ദേഹത്തിന് ചങ്കുറപ്പുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടു.

പുല്‍വാമ ഭീകാരാക്രമണത്തില്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് യോഗി ആദിത്യനാഥ് ഓര്‍മ്മിപ്പിച്ചു. ഐഎഎഫ്‍ പൈലറ്റുമാര്‍ ഭീകരക്യാമ്ബുകള്‍ വെറും 13 ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്തു. നമ്മുടെ വിങ് കമാന്റര്‍ വെള്ളിയാഴ്‍ച്ച തിരികെയെത്തി. സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യമാണ് ഇതെല്ലാം തുറന്നുകാട്ടുന്ന ചിത്രമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button