കുമരനല്ലൂര്‍ : സ്ത്രീകളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി 350 പവനോളം കൈക്കലാക്കിയ യുവാവ് പിടിയില്‍. മലപ്പുറം പുറത്തൂര്‍ സ്വദേശി പാലക്കവളപ്പില്‍ ഷിഹാബുദ്ദീനാണ് (36) പിടിയിലായത്. ഒറ്റയ്ക്കു കഴിയുന്നതും കുടുംബ പ്രശ്‌നങ്ങള്‍ നേരിടുന്നതുമായ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു യുവാവിന്റെ തട്ടിപ്പ്.കുറച്ച് നാളായി പാറക്കുളത്ത തയ്യല്‍ക്കട നടത്തി വരികയായിരുന്ന ഇയാള്‍ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് തട്ടിപ്പിലേയ്ക്കുള്ള വഴിയിട്ടത്.
സ്ത്രീകളെ ഫോണില്‍ വിളിച്ച് കുടുംബപ്രശ്‌നം പരിഹരിക്കുന്ന മുസ്ലിയാരാണെന്ന് വിശ്വസിപ്പിച്ചാണ് സ്വര്‍ണം അടക്കമുള്ള വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കിയത്. ദക്ഷിണിയായി 30 പവന്‍ വരെ ആവശ്യപ്പെട്ട് ഇത് വാങ്ങി പ്ര്ശ്നം പരിഹരിക്കാമെന്ന് വാഗ്ദാനവും നല്‍കി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്. പോകുന്നതിന് മുമ്പ് താന്‍ അയയ്ക്കുന്ന ആള്‍ വീട്ടില്‍ വരുമെന്ന് വീട്ടമ്മമാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും.
സ്വര്‍ണം നഷ്ടപ്പെട്ട ആനക്കര സ്വദേശിനിയായ സ്ത്രീ ഇയാള്‍ക്കെതിരെ പാതി കൊടുത്തതോടെയാണ് വലിയ തട്ടിപ്പിന്റെ കഥ പുറത്തു വന്നത്.
ഇത്രയധികം സ്വര്‍ണം നല്‍കിയിട്ടും കുടുംബ പ്രശ്‌നം തീര്‍ന്നില്ലെന്നും സ്വര്‍ണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എന്നാല്‍ പിന്നീട് ഇയാളെ കാണാന്‍ പറ്റായതായതോടെ ഇവര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പാറക്കുളത്തു നി്ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആനക്കര, കുമ്പിടിടി, ഉമ്മത്തൂര്‍, പൊന്നാനി, വി.കെ.കടവ് എന്നിവിടങ്ങളില്‍ നിന്ന് സത്രീകളെ കബളിപ്പിച്ച് ഇയാള്‍ ഒട്ടേറെ സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷിഹാബുദ്ദീനെതരെ
തിരൂര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനലും സമാനമായ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരേത്തേ മനാക്‌സി വില്‍ക്കാന്‍ നടന്നിരുന്ന ഇയാള്‍ സ്തരീകളുമായി നല്ല അടുപ്പം സ്ഥാപിച്ചിരുന്നു. ഇയാള്‍ തട്ടിയെടുത്ത 350 പവന്‍ സ്വര്‍ണം എടപ്പാള്‍, കൂറ്റനാട് എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാതായി പൊലീസ് കണ്ടെത്തി.
പാലക്കാട് എസ്പി ബാബുവിന്റെ നിര്‍ദ്ദേശാനുസരണം തൃത്താല എസ്ഐ വിപിന്‍ വേണുഗോപാല്‍, സിപിഒമാരായ ബിജു, റിനേഷ്, ബാബു, ധര്‍മേഷ് എന്നിവര്‍ ചേര്‍ന്നാണ് പറക്കുളത്തു നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments