മു ന്ഭാര്യയായ നടിക്കെതിരെ മാനനഷ്ടക്കേസുമായി നടന് രംഗത്ത്. ഹോളിവുഡ് നടന് ജോണി ഡെപ്പ് ആണ് മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡിനെതിരേ അഞ്ചു കോടി ഡോളര്‍ (355 കോടി) മാനനഷ്ടം ആവശ്യപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിനിരയാക്കിയ എന്ന ആരോപണം ഹേര്‍ഡ് ഉയര്‍ത്തിയത് തന്റെ കരിയറിനെ ബാധിച്ചുവെന്നും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി യെന്നും കാണിച്ചുമാണ് ഹോളിവുഡ് നടനായ ജോണി കോടതിയെസമീപിച്ചിരിക്കുന്നത്.
മുന്‍ഭാര്യയായ ഹേര്‍ഡ് തനിക്കെതിരെ ലേഖനമെഴുതിയതിനെ തുടര്‍ന്ന് ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ സിനിമയുടെ പുതിയ പതിപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഇത് തനിക്ക് വന്‍ സാമ്ബത്തിക നഷ്ടം വരുത്തിവെച്ചെന്നും നടന് ആരോപിച്ചു. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ 50 ദശലക്ഷം ഡോളര്‍ (355 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡെപ്പിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.
പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ അഞ്ച് ചിത്രങ്ങളില്‍ വേഷമണിഞ്ഞിട്ടുണ്ട് നടന്. എന്നാല്‍ മുന്‍ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് പൈറേറ്റ്സ് ഓഫ് കരീബിയന്‍ പരമ്ബരയില്‍ നിന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് ജോണിയെ മാറ്റി. ഇതാണിപ്പോള്‍ മാനനഷ്ടക്കേസില്‍ എത്തിനില്‍ക്കുന്നത് .
Post Your Comments