CinemaLatest NewsNewsInternationalHollywoodEntertainment

‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’: വിവാഹത്തിന്റെ അന്ന് ഡെപ്പ് അടിച്ച കമന്റ്

സിനിമകളെ പോലും അമ്പരപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾക്കാണ് ഹോളിവുഡ് സാക്ഷ്യം വഴിക്കുന്നത്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറിയിൽ പരസ്പരം പഴി ചാരിയും വെളിപ്പെടുത്തലുകൾ നടത്തിയും ലോകത്തെ ഞെട്ടിപ്പിക്കുന്നത് ഹോളിവുഡിലെ സൂപ്പർ താരങ്ങളും മുൻ ദമ്പതിമാരുമായ ജോണി ഡെപ്പും ആംബർ ഹേർഡുമാണ്. ആംബറിനെതിരെ ഡെപ് നൽകിയ മാനനഷ്ടക്കേസിലെ വിചാരണയ്ക്കിടെയാണ് ആരും പ്രതീക്ഷിക്കാത്ത വെളിപ്പെടുത്തലുകൾ ആംബർ നടത്തിയത്. കോടതിമുറിയിൽ ഒരിക്കൽ പോലും അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയില്ല. കോടതിമുറിയിലെ വായുവിന് പോലും ഭാരമുണ്ടെന്ന് തോന്നിച്ചു. അവരുടെ മുഖത്തെ അസ്വസ്ഥത ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.

ജോൺ ഗ്രിഷാം നോവലിനെയും വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ത്രില്ലറുകളെയും അമ്പരപ്പിക്കുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ അരങ്ങേറിയത്. പരസ്പരം ചെളി വാരിയെറിഞ്ഞ് നാണം കെടുത്തിയും, സ്വയം നാണം കെട്ടും മുന്നോട്ട് പോവുകയാണിവർ. ഒരുകാലത്ത് ഹോളിവുഡിലെ ഹിറ്റ് പ്രണയജോഡികളായിരുന്ന ഡെപ്പും ആമ്പറും മാധ്യമങ്ങളിൽ പ്രധാന തലക്കെട്ടുകൾ ആകുമ്പോൾ, അവരുടെ ആരാധകർ തലപുകയ്ക്കുന്നത് ‘അവർക്കിത് എന്തുപറ്റി’ എന്നോർത്തതാണ്.

പ്രണയം പൂവിട്ടത് എങ്ങനെ ?

2009 ൽ ബ്രൂസ് റോബിൻസൺ സംവിധാനം ചെയ്ത ‘ദ റം ഡയറി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹോളിവുഡിലെ സൂപ്പർ താരമായ ഡെപ്പ് ആംബറിനെ ആദ്യമായി നേരിൽ കാണുന്നത്. പോൾ കെംപ് എന്ന പത്രപ്രവർത്തകനായി ഡെപ്പ് ചിത്രത്തിൽ വേഷമിട്ടു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായിരുന്നു ഇത്. ഡെപ്പിനൊപ്പം ഒരു തുടക്കക്കാരിയുടെ പരിഭ്രമത്തോടെയാണ് താൻ അഭിനയിച്ചതെന്ന് ആംബർ പറഞ്ഞു. ചിത്രത്തിൽ ഇരുവരും ഷവറിനടിയിൽ നിന്നു ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗത്തിനും ഇവരുടെ പ്രണയത്തിനും അഭേദ്യമായ ഒരു ബന്ധമുണ്ട്. ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ ഇവർ കമിതാക്കളല്ല, രണ്ട് പേർക്കും മറ്റ് പ്രണയബന്ധമുള്ള സമയമാണ്. എന്നാൽ, ഈ രംഗം ഷൂട്ട് ചെയ്യവേ ‘എനിക്ക് തോന്നാൻ പാടില്ലാത്ത എന്തോ ഒന്ന്’ തോന്നിയതായി പിന്നീട് ഡെപ്പ് വെളിപ്പെടുത്തി. ‘ആ രംഗത്തിൽ ഞാൻ അഭിനയിക്കുയായിരുന്നില്ല, ജീവിക്കുകയായിരുന്നു’ എന്നായിരുന്നു സൂപ്പർ താരം വെളിപ്പെടുത്തിയത്. ആംബറിനും അതേ അഭിപ്രായം തന്നെയായിരുന്നു.

‘ദി റം ഡയറി’ പുറത്തിറങ്ങിയശേഷം 2 വർഷത്തോളം ഇരുവരും ഉറ്റ സുഹൃത്തുക്കളായി തുടർന്നു. 2012ലാണ് ഇരുവരും ഔദ്യോഗികമായി ഡേറ്റ് ചെയ്തു തുടങ്ങിയത്. ഡെപ്പും ആമ്പറും യഥാക്രമം അവരുടെ പങ്കാളികളായ വനേസ പാരഡിസ്, തസ്യ വാൻ റീ എന്നിവരിൽ നിന്ന് 2012-ൽ വേർപിരിഞ്ഞു. മൂന്ന് വർഷം മുമ്പ് സെറ്റിൽ തോന്നിയ അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാൻ ഇത് ഈ ജോഡിക്ക് പെർമിഷൻ നൽകി എന്ന് വേണമെങ്കിൽ പറയാം. 2012ൽ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഡെപ്പ് തന്റെ മാതാപിതാക്കളെ വിട്ട് ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങിയ സമയത്ത് കൂട്ടിനുണ്ടായിരുന്നത് ആംബർ ആയിരുന്നു. ഏകാന്തതയിൽ ആംബർ ഡെപ്പിന് കൂട്ടായി. അങ്ങനെ ആ ബന്ധം വളർന്നു.

സ്വപ്ന മാഗല്യം

പാപ്പരാസികളുടെ ഗോസിപ്പുകൾക്കും മൂന്ന് വർഷത്തെ ഡേറ്റിങ്ങിനും ശേഷം 2015ൽ ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ഡെപ്പ് തന്റെ സുഹൃത്തിനോട് പറഞ്ഞ ഒരു കമന്റ് ആണ് ഇന്ന് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’ എന്നായിരുന്നു ഡെപ്പ് തന്റെ സുഹൃത്തിനോട് കല്യാണ ദിവസം പറഞ്ഞത്. ഈ കമന്റിലൂടെ ഡെപ്പിന്റെ സ്വഭാവവും വ്യക്തിത്വവും പുറത്തുവന്നു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

‘അവൾ ശ്രദ്ധാലുവായിരുന്നു, അവൾ സ്നേഹമുള്ളവളായിരുന്നു, അവൾ മിടുക്കിയായിരുന്നു, അവൾ ദയയുള്ളവളായിരുന്നു, അവൾ തമാശക്കാരിയായിരുന്നു, അവൾ മനസ്സിലാക്കുന്നവളായിരുന്നു … ഞങ്ങൾക്ക് പൊതുവായുള്ള പല കാര്യങ്ങളും ഉണ്ടായിരുന്നു, സംഗീതം, സാഹിത്യം, ആ വർഷം, ഒന്നര വർഷം, അത് അതിശയകരമായിരുന്നു.അവൾ ഒരർത്ഥത്തിൽ എനിക്ക് തികഞ്ഞ പങ്കാളിയാണെന്ന് തോന്നി’, കഴിഞ്ഞ മാസം കോടതിയിൽ സാക്ഷ്യപ്പെടുത്തുമ്പോൾ അവരുടെ ബന്ധത്തിന്റെ ആദ്യ ദിവസങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു.

ആയുസ് കുറഞ്ഞ ദാമ്പത്യം

വെറും ഒരു വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2016ൽ ഇരുവരും പിരിയാൻ തീരുമാനിച്ചു. പരസ്പരം കുറ്റങ്ങൾ ഉയർത്തിയായിരുന്നു പിരിയൽ. ഡെപ്പ് മദ്യപിച്ചെത്തി തന്നെ തല്ലുന്നത് പതിവായിരുന്നു, ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കാറുണ്ടായിരുന്നു, ഒരാൾ സെക്‌സിന് നിര്ബന്ധിക്കുമായിരുന്നു തുടങ്ങി ആരോപണങ്ങളുടെ ഒരു വലിയ കെട്ട് തന്നെയായിരുന്നു ആംബർ ഉന്നയിച്ചത്. തന്നെ മാനസികമായും ശാരീരികമായും ആംബർ ഉപദ്രവിച്ചിരുന്നതായി ഡെപ്പ് ആരോപിച്ചു. അങ്ങനെ ഇരുവർക്കും കോടതി ഡിവോഴ്സ് അനുവദിച്ചു. ആംബറിന് 8 മില്യൻ ഡോളർ ജീവനാംശം നൽകാനും ഡെപ്പിനോട് കോടതി ആവശ്യപ്പെട്ടു.

വീണ്ടും വിവാദം തല പൊക്കിയപ്പോൾ

ഡിവോഴ്‌സിന് ശേഷം യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ, 2018ൽ ഗാർഹിക പീഡനങ്ങളെക്കുറിച്ച് വാഷിങ്ടൻ പോസ്റ്റിൽ ആംബർ ഒരു ലേഖനം എഴുതി. അത് വലിയൊരു തീയായി പടർന്നു. താൻ നേരിട്ട പീഡനങ്ങളുടെ യഥാർത്ഥ ചിത്രം ആംബർ ആ ലേഖനത്തിൽ വിശദീകരിച്ചെഴുതി. ഇതോടെ, ഡെപ്പിന്റെ കരിയർ ഗ്രാഫ് താഴോട്ട് കുത്തനെ ഇടിഞ്ഞു. ഓഫർ ചെയ്ത പല ചിത്രങ്ങളിൽ നിന്നും ഡെപ്പിനെ പുറത്താക്കി. ഇതോടെ ആംബറിനെതിരെ 50 മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് കേസ് നൽകി. ഇതിനെതിരെ 100 മില്യൻ ഡോളർ നാശനഷ്ടം ആവശ്യപ്പെട്ട് കൗണ്ടർ കേസ് നൽകി. അന്ന് മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള നിയമ പോരാട്ടം

ജോണി ഡെപ്പ് vs ആംബർ ഹേർഡ്

ഇത്രയും കാലം തന്റെ സ്വകാര്യത നിലനിർത്തിയ ഡെപ്പിന് ആംബറിന്റെ വെളിപ്പെടുത്തലോട് കൂടി സ്വകാര്യതയും നഷ്ടമായി. വിചാരണയുടെ തത്സമയ സ്ട്രീം ലഭ്യമായതിനാൽ ഒരു സീരീസ് കാണുന്നത് പോലെയായിരുന്നു പ്രേക്ഷകർ ഇത് കണ്ടത്. വിചാരണയിൽ ആംബറിന്റെ ഡ്രസുകളും ഡെപ്പിന്റെ ടൈകളും സ്യൂട്ടുകളും ചർച്ചാവിഷയമായി. ഒരു വശത്ത് ഡെപ്പിന്റെ ചില ചേഷ്ടകളും മറുപടികളും കാണികളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത് ആംബറിന്റെ അതിവൈകാരിക പ്രകടനം കാണികളെ ഈറനണിയിപ്പിക്കുന്നു. ഇതുകൊണ്ടൊക്കെയാകാം, ഈ ലൈവ് വിചാരണയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. ആംബറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയ തോക്കെടുത്ത് വിധി പറഞ്ഞുതുടങ്ങി.

എന്നാൽ ഏറ്റവും വേറിട്ടുനിൽക്കുന്നത്, ജീവിതം മറഞ്ഞിരിക്കുന്ന ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഏറ്റവും പിടിമുറുക്കുന്ന കാഴ്ചകളിലൊന്നായി ഡെപ്പ് vs ഹേർഡ് വിചാരണ എങ്ങനെ ചരിത്രത്തിൽ ഇടംപിടിക്കും എന്നതാണ്. രഹസ്യമായി. പ്രമുഖ നെറ്റ്‌വർക്കുകളോ ഫിലിം സ്റ്റുഡിയോകളോ ഈ കേസിൽ ഒരു പ്രദർശനമോ സിനിമയോ നിർമ്മിക്കാനുള്ള അവകാശം ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനില്ല. വിധി ഏതുവിധേന പോയാലും, ഈ വിചാരണയുടെ നടപടികൾക്ക് ഏതൊരു പ്രധാന ക്രൈം ത്രില്ലറിനേക്കാളും നിയമപരമായ നാടകത്തേക്കാളും കൂടുതൽ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

shortlink

Related Articles

Post Your Comments


Back to top button