തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധനവ് സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹികാവ ശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി. ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് വിലവര്‍ധനവിന് കാരണം. ഇതോടെ പുതുക്കിയ വില അനുസരിച്ച് ഈ മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് 205.89 രൂപയാണ് സബ്സിഡി ലഭിക്കുക.
Post Your Comments